തടിയമ്പാട് സെമിനാരിപ്പടി പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍

തടിയമ്പാട് സെമിനാരിപ്പടി പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍

Jul 25, 2026 - 11:19
 0
തടിയമ്പാട് സെമിനാരിപ്പടി പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: തടിയമ്പാട് സെമിനാരിപ്പടി പാലം നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍. തടിയമ്പാട് മുളകുവള്ളി മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് രണ്ടുവര്‍ഷം മുമ്പ് ജലസേചന വകുപ്പ് 3 കോടി രൂപ മുതല്‍മുടക്കുള്ള പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. തടിയമ്പാട് മൃഗാശുപത്രിപ്പടി റോഡില്‍നിന്ന് ഭൂമിയാംകുളം മുളകുവള്ളി ഭാഗത്തേക്ക് പാല്‍ക്കുളം തോടിന് കുറുകെയാണ് ചെക്ക് ഡാമോടുകൂടിയ പാലം നിര്‍മിക്കുന്നത്. എന്നാല്‍  അപ്രോച്ച് റോഡുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും നടപടിയായില്ല. പാലത്തിനോടനുബന്ധിച്ച് നിര്‍മിക്കുന്ന ചെക്ക് ഡാമില്‍ വെള്ളം സംഭരിച്ച് മലമുകളില്‍ താമസിക്കുന്നവര്‍ക്ക് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ വെള്ളമെത്തിക്കാനാകുമെന്നാണ് ജലസേചന വകുപ്പ് നല്‍കുന്ന വിശദീകരണം. എന്നാല്‍ കോടികള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി ചില സ്വകാര്യ വ്യക്തികള്‍ക്ക് മാത്രമായി പ്രയോജനപ്പെടുമെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവിലുണ്ടായിരുന്ന പാലം  പൊളിച്ചുനീക്കിയതോടെ തടിയമ്പാടുനിന്ന് മുളകുവള്ളി ഭാഗത്തേക്ക് നേരിട്ട് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി നിര്‍മാണത്തിലെ തടസങ്ങള്‍ നീക്കി പാലവും അപ്രോച്ച് റോഡുകളും പൂര്‍ത്തിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow