ഡല്‍ഹിയിലെ വിദ്യര്‍ഥി സമരം: ഡിവൈഎഫ്‌ഐ അണക്കരയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
ഡല്‍ഹിയിലെ വിദ്യര്‍ഥി സമരം: ഡിവൈഎഫ്‌ഐ അണക്കരയില്‍ നൈറ്റ് മാര്‍ച്ച് നടത്തി
ഇടുക്കി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി അണക്കരയില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ജില്ലാ കമ്മിറ്റിയംഗം ബിബിന്‍ ബാബു, ബ്ലോക്ക് പ്രസിഡന്റ് ലിജു നെല്‍സണ്‍, ബ്ലോക്ക് ട്രഷറര്‍ വിഷ്ണു ശശി, സ്റ്റെബിന്‍ ബാബു, അരുണ്‍ പോളച്ചിറ, പ്രതാപ്, ഹരി പ്രസാദ്, വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?