രാഹുല്‍ ഗാന്ധിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി വണ്ടിപ്പെരിയാറില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
രാഹുല്‍ ഗാന്ധിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി വണ്ടിപ്പെരിയാറില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
ഇടുക്കി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പെട്രോള്‍ പമ്പ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ വഴി ബസ് സ്റ്റാന്‍ഡ് ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. പീരുമേട് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ എ സിദ്ദിഖ് അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം വനിതാ മുരുകന്‍, നേതാക്കളായ സിജോ ഔസേപ്പ്, ആര്‍ ഗണേശന്‍ എസ് ഗണേശന്‍, പി എം ഉമര്‍, നജീബ് തെക്കുംകാട്ടില്‍, പാപ്പച്ചന്‍ കുരിശുമല
ഷീബ പ്രകാശ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?