'വൈദ്യുതി നിരക്ക് വർധനവല്ലാതെ മറ്റ് മാർഗങ്ങളില്ല ': മന്ത്രി കൃഷ്ണൻകുട്ടി
'വൈദ്യുതി നിരക്ക് വർധനവല്ലാതെ മറ്റ് മാർഗങ്ങളില്ല ': മന്ത്രി കൃഷ്ണൻകുട്ടി

എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധനവല്ലാതെ മറ്റ് മാർഗങ്ങളില്ല. ജനങ്ങൾ ഇതിനായി തയ്യാറാകണമെന്നും റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ടു പോകാനെ നിർവാഹമുള്ളൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെയാണ് നിരക്ക് വർധന നിലവിൽ വന്നത്.
യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനവുണ്ടാകും. വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നുവെന്നാണ് റിപ്പോർട്ട്.
What's Your Reaction?






