മൂന്നാറില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞെത്തിയ പാറക്കല്ലും മണ്ണും നീക്കാന്‍ നടപടിയില്ല
മൂന്നാറില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞെത്തിയ പാറക്കല്ലും മണ്ണും നീക്കാന്‍ നടപടിയില്ല
ഇടുക്കി: കനത്ത മഴയില്‍ പഴയ മൂന്നാറില്‍ ദേശീയപാതയോരത്ത് ഇടിഞ്ഞെത്തിയ മണ്ണും കൂറ്റന്‍ പാറക്കല്ലുകളും ഇപ്പോഴും വഴിയരികില്‍തന്നെ. മൂന്ന് മാസം മുമ്പാണ് കനത്ത മഴയില്‍ ദേശീയപാതയിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. അശാസ്ത്രീയ നിര്‍മാണമാണ് ഇവിടെ മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ ശക്തമായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണും പാറക്കല്ലുകളും പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. മഴ മാറി വെയില്‍ വന്നിട്ടും അപകടഭീഷണി ഒഴിവാക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധവും ശക്തമാണ്. മൂന്നാറിലേക്ക് ദിനംപ്രതി നിരവധി സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ വണ്‍വേ സംവിധാനവും ഭാഗീക ഗതാഗതവും വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
What's Your Reaction?