രാജാക്കാട് സിനിമ ചിത്രീകരണം

രാജാക്കാട് സിനിമ ചിത്രീകരണം

Mar 9, 2024 - 23:52
Jul 7, 2024 - 00:07
 0
രാജാക്കാട് സിനിമ ചിത്രീകരണം
This is the title of the web page

ഇടുക്കി: വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം രാജാക്കാട് ആരംഭിച്ചു. കള്ളിമാലി ഭദകാളി ക്ഷേത്രസന്നിധിയില്‍ ചിത്രത്തിന്റെ പൂജ നടന്നു. യിവാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആരതി കൃഷ്ണ നിര്‍മ്മിച്ച് രജിത്ത് ആര്‍.എല്‍., ശ്രീജിത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണമാണ് ആരംഭിച്ചത്. എം.എം. മണി എംഎല്‍എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. മലയോരമേഖലയില്‍ അപൂര്‍വമായി എത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഹാര്‍ദ്ദവമായ സഹകരണം നല്‍കി ഇവരെ സഹായിക്കുമെന്ന്  എം.എം. മണി പറഞ്ഞു. സെബാന്‍ എന്ന വ്യക്തിയുടെ മരണത്തിന് ശേഷം അദ്ദേഹം സ്വപ്നം കണ്ട ലോകം സാക്ഷാത്ക്കരിക്കാന്‍ മക്കളായ ജിജോയും ജിന്റോയും നടത്തുന്ന ശ്രമങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജാക്കാട്, ശാന്തമ്പാറ, രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow