കെപിഎസ്ടിഎ നേതൃത്വ പരിശീലന ക്യാമ്പ് 9ന് കട്ടപ്പനയില്‍
കെപിഎസ്ടിഎ നേതൃത്വ പരിശീലന ക്യാമ്പ് 9ന് കട്ടപ്പനയില്‍

ഇടുക്കി: കെപിഎസ്ടിഎ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 9ന് വൈകിട്ട് 4മുതല്‍ കട്ടപ്പന ടീച്ചേഴ്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം ഉദ്ഘാടനം ചെയ്യും. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സതീഷ് വര്‍ക്കി അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി പി.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വീസ് പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. സുരേഷ്‌കുമാറും സംഘടനാ ചരിത്രം എന്ന വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിജോയി മാത്യുവും സംഘടനയുടെ പൊതുവിദ്യാഭ്യാസമേഖലയിലെ ഇടപടലുകളെക്കുറിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് ജേക്കബും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയംഗം ജോയി ആന്‍ഡ്രൂസും നേതാവ് നേതൃത്വം എന്ന വിഷയത്തില്‍ ജില്ലാ പ്രസിഡന്റ് ആറ്റ്‌ലി വി കെയും ക്ലാസെടുക്കും.
സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജുകുട്ടി എം വി, ജില്ലാ സെക്രട്ടറി ജോബിന്‍ കെ കളത്തിക്കാട്ടില്‍, ജില്ലാ ട്രഷറര്‍ ജോസ് കെ സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ജിനോ മാത്യു, സബ്ജില്ലാ പ്രസിഡന്റുമാരായ റെന്നി തോമസ്, ഷിന്റോ ജോര്‍ജ്, ജയ്‌സണ്‍ സ്‌കറിയ, വില്‍സണ്‍ കെ.ജി, ഷാജി മാത്യു, എം തങ്കദുരൈ, ജി ജ്ഞാന ജയശീലന്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം നാസര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സജി മാത്യു, സന്ധ്യാ സി.ബി., സംസ്ഥാന ഉപസമിതി ഭാരവാഹികളായ ജെ ബാല്‍മണി, ടി. ശിവകുമാര്‍, സിനി ട്രീസ, വിജയകുമാര്‍ എന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






