പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് കേരള പള്ളന്‍ സമുദായം
പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് കേരള പള്ളന്‍ സമുദായം

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് കേരള പള്ളന്‍ സമുദായം സംസ്ഥാന പ്രസിഡന്റ് എസ് കാളീശ്വരന്‍. സംഘടനയുടെ യോഗത്തിലാണ് തീരുമാനം. മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കൊലപാതകം നടത്തിയയാള്‍ രക്ഷപ്പെട്ടു. കേസ് പുനരന്വേഷിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് നിയമസഹായം നല്‍കും. ഇതിനായി മേല്‍കോടതിയെ സമീപിക്കും. യോഗത്തില്‍ ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ എം അധ്യക്ഷനായി. ഭാരവാഹികളായ ശിവകുമാര്‍, മാടസ്വാമി എം, എസ് മുത്തു, പളനി എസ്, പൊന്നാണ്ടവര്‍ നാഗരാജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചുരക്കുളത്തെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.
What's Your Reaction?






