കട്ടപ്പന നഗരസഭയില്‍ മാലിന്യമുക്ത നവകേരളം ശില്‍പ്പശാല
കട്ടപ്പന നഗരസഭയില്‍ മാലിന്യമുക്ത നവകേരളം ശില്‍പ്പശാല

ഇടുക്കി: കട്ടപ്പന നഗരസഭ മാലിന്യമുക്ത നവകേരളം ശില്‍പ്പശാല സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളത്തില്‍ സംസ്ഥാന, ജില്ലാ, നഗരസഭതല നേട്ടങ്ങള്‍, ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങളുടെ രീതികള്‍ തുടങ്ങിയവ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ.ജെ ബെന്നി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലീലാമ്മ ബേബി, സിബി പാറപ്പായില്‍, മനോജ് മുരളി, ഐബിമോള്‍ രാജന്‍ ,അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ, സെക്രട്ടറി ആര്‍. മണികണ്ഠന്‍ തുടങ്ങിയര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സലര്‍മാര്‍ ,കുടുംശ്രീ, ഹരിത കര്‍മ്മസേന,ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






