കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ; കമ്പത്തേയ്ക്ക് അധിക ട്രിപ്പുകൾ
കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ; കമ്പത്തേയ്ക്ക് അധിക ട്രിപ്പുകൾ

കട്ടപ്പന: കോവിഡ് കാലത്ത് നിർത്തലാക്കിയ കട്ടപ്പന- കമ്പം അന്തർസംസ്ഥാന സർവീസുകളും ദീർഘദൂര, ഗ്രാമീണ മേഖലകളിലേക്കുള്ള ട്രിപ്പുകളും കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുനരാരംഭിച്ചു. കട്ടപ്പന- തൊടുപുഴ സർവീസ് പുലർച്ചെ അഞ്ചിന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് 8.35ന് തൊടുപുഴയിലെത്തും. 8.50ന് തൊടുപുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് തിരികെ പകൽ ഒന്നിന് കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്കും 4.40 ന് തിരികെ കട്ടപ്പനയ്ക്കും സർവീസ് നടത്തും.
കട്ടപ്പന- കമ്പം റൂട്ടിൽ വൈകുന്നേരവും രാത്രിയും ബസുകളില്ലെന്ന പരാതികൾക്ക് പരിഹാരമായി. കട്ടപ്പനയിൽ നിന്ന് വൈകിട്ട് 6.50, രാത്രി 7.50, 10.30, 12.10 എന്നീ സമയങ്ങളിൽ കമ്പത്തേയ്ക്കും തിരികെ 8.30, 9.30, 12.20, പുലർച്ചെ 1.50 എന്നീ സമയങ്ങളിലും ട്രിപ്പുകൾ തുടങ്ങി.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മേട്ടുക്കുഴിയിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. കട്ടപ്പനയിൽ നിന്ന് രാവിലെ 7.50ന് പുറപ്പെടുന്ന ബസ്, മേട്ടുക്കുഴിയിൽ നിന്ന് 8.20ന് തിരികെ കട്ടപ്പനയ്ക്ക് പുറപ്പെട്ട് തൊടുപുഴയ്ക്ക് സർവീസ് നടത്തും. കട്ടപ്പനയിൽ നിന്ന് പകൽ 12.30ന് ആനവിലാസം, വെള്ളാരംകുന്ന് റൂട്ടിൽ കുമളിക്കും തിരികെ 2.15ന് ഇതേ റൂട്ടിൽ കട്ടപ്പനയ്ക്കും ട്രിപ്പ് ക്രമീകരിച്ചു. കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനവും ഗ്രാമീണ മേഖലകളിലെ യാത്രക്ലേശം പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ട്രിപ്പുകൾ പുനക്രമീകരിച്ചത്.
What's Your Reaction?






