ലെന്‍സ്‌ഫെഡ് കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍
ലെന്‍സ്‌ഫെഡ് കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍

ഇടുക്കി: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ കട്ടപ്പന ഏരിയ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു.കട്ടപ്പന വൈഎംസിഎ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാരുടെ സംഘടനയാണ് ലൈസന്‍സ്‌ഫെഡ്. ഡിസംബര്‍ 14ന് പത്തനംത്തിട്ടയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായിട്ടാണ് ഏരിയ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. നിര്‍മാണ മേഖല നേരിടുന്ന വെല്ലുവിളികളും വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്തു. സംഘടനയുടെ ജില്ലാ കണ്‍വെന്‍ഷനും കട്ടപ്പനയിലാണ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഏരിയാ പ്രസിഡന്റ് സിറിള്‍ മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി എന്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജമിന്‍ ജോസ് ബിബിന്‍ ജയിംസ്, അരുണ്‍ റാം, സുബിന്‍ ബെന്നി, ബിജോ മുരളി, അഗസ്റ്റിന്‍ ജോസഫ്, രാജേഷ് എസ്, ബിജു ജോസഫ്, കെ അലക്‌സാണ്ടര്‍, ബിനു ജോസഫ്, ശ്രീകാന്ത് എസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






