കട്ടപ്പന ഗവ. കോളേജിൽ ബാനർ ഉയർത്തി എസ്എഫ്ഐ
കട്ടപ്പന ഗവ. കോളേജിൽ ബാനർ ഉയർത്തി എസ്എഫ്ഐ

ഇടുക്കി: ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലകൾ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ കട്ടപ്പനയിലും പ്രതിഷേധം സംഘടിപ്പിച്ചു. കട്ടപ്പന ഗവ. കോളേജിന്റെ ഗേറ്റിൽ പ്രവർത്തകർ കറുത്ത ബാനർ ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ഗൗതം, ഏരിയ സെക്രട്ടറി ടി ആർ ശ്രീഹരിരാജ്, പ്രസിഡന്റ് ആൽബിൻ സാബു, ഏരിയ ജോയിന്റ് സെക്രട്ടറി മുഹമ്മദലി സനാവുള്ള, യൂണിറ്റ് പ്രസിഡന്റ് ടോബിൻ സണ്ണി, സെക്രട്ടറി മുഹമ്മദ് ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






