മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും
മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.50 അടിയായി.വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചതിനാൽ നാളെ രാവിലെ 10 മണി മുതൽ മുല്ലപെരിയാർ ഡാമിൻ്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പതിനായിരം ക്യൂമിക്സ് അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
What's Your Reaction?






