ജോയ് ആനിത്തോട്ടം രാജി വച്ചു :വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മനോജ് മുരളിയും കെ .ജെ ബെന്നിയും
ജോയ് ആനിത്തോട്ടം രാജി വച്ചു :വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മനോജ് മുരളിയും കെ .ജെ ബെന്നിയും

ഇടുക്കി: കട്ടപ്പന നഗരസഭയിൽ ജോയ് ആനിത്തോട്ടം രാജി വച്ച ഒഴിവിൽ മൂന്നാം ടേമിൽ, പരിഗണിക്കുന്നവരിൽ മനോജ് മുരളിയും ,അഡ്വ :കെ.ജെ ബെന്നിയും . കോൺഗ്രസിന്റെ ധാരണ പ്രകാരം ഐ ഗ്രൂപ്പിനാണ് അവസാന ഊഴം . വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ജോണി കുളമ്പള്ളിയും ഉൾപ്പെടുന്നു .കോൺഗ്രസ് ധാരണ പ്രകാരം ആദ്യ 3 വർഷം കോൺഗ്രസ് എ ഗ്രൂപ്പിനായിരുന്നു വൈസ് ചെയർമാൻ സ്ഥാനം.ജോയി വെട്ടിക്കുഴി 6 മാസത്തിന് ശേഷം വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ജോയി ആനിത്തോട്ടം വൈസ് ചെയർമാനായത്. നിലവിൽ ഡിസംബർ 28 വരെ കാലാവധി ഉണ്ടായിരുന്നു.എന്നാൽ 10 ദിവസം മുമ്പേ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവ്വഹിച്ച് രാജി വയ്ക്കുകയായിരുന്നു.
What's Your Reaction?






