സംയുക്ത ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കേക്ക് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു
സംയുക്ത ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കേക്ക് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു

ഇടുക്കി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കേക്ക് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു. കെ വി വി ഇ എസ് കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ഉദ്ഘാടനം ചെയ്തു.
ക്രിസ്തുമസ് ന്യൂ ഇയർ മുന്നോടിയായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കേക്ക് മത്സരവും സംഘടിപ്പിച്ചത്. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. മത്സരത്തിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡും മൊമന്റോയും നല്കി. വനിതാ വിംഗ് കുമളി യൂണിറ്റ് പ്രസിഡന്റ് കുസുമം ജോസ്, സെക്രട്ടറി ബിന്ദു ഷിജു, ട്രഷറർ ഷൈലജാ നൗഷാദ്, വനിതാ വിംഗ് ജില്ല പ്രസിഡന്റ് ആൻസി ജെയിംസ്, ജില്ല സെക്രട്ടറി ഷീന സാജു ,കെ വി വി ഇ എസ് കുമളി യൂണിറ്റ് സെക്രട്ടറി പി.എൻ രാജു , വൈസ് പ്രസിഡന്റുമാരായ ജോസ് അഴകംപ്രായിയിൽ, വി.ആർ ഷിജു, എ.വി. മുരളിധരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
What's Your Reaction?






