തൊപ്പിപ്പാളയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു
തൊപ്പിപ്പാളയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ഗ്രീന്‍ ലീഫ് കര്‍ഷക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ തൊപ്പിപ്പാളയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പനങ്ങളും നടീല്‍ വസ്തുക്കളും ജൈവ ജീവാണുവളങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ഇക്കോ ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്. നാളുകളായി യുവജനങ്ങളും വിദ്യാര്‍ഥികളും അടക്കം ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ നേതൃത്വത്തില്‍ കാര്‍ഷിക രംഗത്ത് വലിയ നേട്ടം കൈവരിക്കുന്ന സംഘമാണ് ഗ്രീന്‍ ലീഫ്. പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ ലിനറ്റ് ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. ഉല്‍പ്പനങ്ങളുടെ ആദ്യ വില്‍പ്പന വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാറും, നടീല്‍ വസ്തുക്കളുടെ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദും, ജൈവ ജീവാണുക്കളുടെ വിതരണം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുക്കുട്ടനും നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ മനോജ് മോന്‍ അഗസ്റ്റിന്‍ , ആദിത്യ സുരേഷ് , ഭാരവാഹികളായ റിജോ കുഴിപ്പള്ളി, മനേഷ് ആയല്ലൂര്‍ , ജെയിംസ് ആയല്ലൂര്‍, ലവിന്‍ തോമസ്, ജിബിന്‍ ജോസഫ്, ബിബിന്‍ ജോസഫ്, ടോണി സിബി, അനില്‍കുമാര്‍ ടി എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






