മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എസ്.എം.വൈ.എം കട്ടപ്പന ഫൊറോനയുടെ ഉപവാസ സമരം ആഗസ്റ്റ് 15 ന്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എസ്.എം.വൈ.എം കട്ടപ്പന ഫൊറോനയുടെ ഉപവാസ സമരം ആഗസ്റ്റ് 15 ന്

ഇടുക്കി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് കട്ടപ്പന ഫൊറോന യുടെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 12 മണിക്കൂര്‍ ഉപവാസ സംഘടിപ്പിക്കുമെന്ന് ഭാഗവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു സുരക്ഷാ ഉറപ്പു വരുത്തുക, ഡാം ഡീക്കമ്മിഷന്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 വരെ പഴയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുന്‍സിപ്പല്‍ മിനി സ്റ്റേഡിയത്തിലാണ് ഉപവാസം നടക്കുന്നത്. കട്ടപ്പന ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി മുന്നോറോളം യുവജനങ്ങള്‍ പങ്കെടുക്കും. ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയോടുകൂടി നിരാഹാര സമരം ആരംഭിക്കും. സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് ഇഎംപി എം.എം മണി എംഎല്‍എ, വിവിധ മത സാമുദായിക രാഷ്ട്രിയ നേതാക്കള്‍ പങ്കെടുക്കും. വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം പിസി ജോര്‍ജ് (മുന്‍ എം.എല്‍.എ) ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വികാരി ജനറാള്‍ ഫാ. ജോസ് പ്ലാച്ചിക്കല്‍, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഷാജി പി ജോസഫ് വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനത്തിന് ശേഷം ടൗണിലൂടെ റാലിയും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം.വൈ.എം ഫൊറോന ഡയറക്ടര്‍ ഫാ.നോബി വെള്ളാപ്പള്ളി, കട്ടപ്പന ഫൊറോന പ്രസിഡന്റ് അലന്‍ എസ്. പുലിക്കുന്നേല്‍ വൈസ് പ്രസിഡന്റ് ടെസ വിനോദ്, ഡെപ്യൂട്ടി പ്രസിഡന്റ് അലന്റ്‌മോന്‍ റോയി സെക്രട്ടറി എലിസബത്ത് തോമസ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ അര്‍പ്പിത സൂസന്‍ ടോം, ചെറിയാന്‍ വട്ടക്കുന്നേല്‍
പങ്കെടുത്തു.
What's Your Reaction?






