കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വയനാട് ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിച്ചവര്‍ക്ക് ആദരവ് നല്‍കി നടത്തിയ പരിപാടി എഐസിസി അംഗം ഇ.എം അഗസ്തി ഉദ്ഘാടനം ചെയ്ത് ദേശിയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ വയനാട് ദുരന്തഭൂമിയില്‍ സേവനം നല്‍കിയ സച്ചിന്‍ പാറേക്കര ഭാവന സജിന്‍ ദമ്പതികളെയും, യൂത്ത് കെയര്‍ പ്രവര്‍ത്തകരെയും കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടികുഴി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അഡ്വ :കെ ജെ ബെന്നി, മനോജ് മുരളി, ജോസ് മുത്തനാട്ട്,ബീന ടോമി,ജോയി ആനിത്തോട്ടം,സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍,എ. എം. സന്തോഷ്, സജിമോള്‍ ഷാജി, ലീലാമ്മ ബേബി, ജോസ് ആനക്കല്ലില്‍, പി. എസ്. മേരിദാസന്‍, പി. ജെ. ബാബു,പി. എസ്. രാജപ്പന്‍, രാജു വെട്ടിക്കല്‍ കെ. എസ്. സജീവ്,ജിതിന്‍ ഉപ്പുമാക്കല്‍ റൂബി വേഴാമ്പത്തോട്ടം, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, സി. എം. തങ്കച്ചന്‍, ഷാജന്‍ എബ്രഹാം, ഷിബു പുത്തന്‍ പുരക്കല്‍, കെ. ഡി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
What's Your Reaction?






