കോവില്‍മലയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി പട്ടികവര്‍ഗ വികസന വകുപ്പ്
കോവില്‍മലയില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി പട്ടികവര്‍ഗ വികസന വകുപ്പ്

ഇടുക്കി: പട്ടികവര്‍ഗ വികസന വകുപ്പും റിലയന്‍സ് ജിയോയുമായി സഹകരിച്ച് വിദൂര തദ്ദേശീയ ഗ്രാമങ്ങളില്‍ എയര്‍ ഫൈബര്‍ സാങ്കേതിക വിദ്യയില്‍ 5 ജി സേവനങ്ങള്‍ ഒരുങ്ങുന്നു. പട്ടിക വിഭാഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ ആര്‍ കേളു പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ കോവില്‍മലയിലടക്കം അഞ്ചു ഗ്രാമങ്ങളിലാണ് സേവനം ലഭ്യമാക്കുന്നത്. കോവില്‍മല പാമ്പാടിക്കുഴി,അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ടമേട്, ചിറ്റൂര്‍, വയനാട് പുല്‍പ്പള്ളി മേലേക്കാപ്പ്, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹ്യ പഠനമുറികളിലും അങ്കണവാടികളിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. കേബിളുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രതികൂല കാലാവസ്ഥയിലും തടസമില്ലാത്ത സേവനം ഉറപ്പാക്കാന്‍ സാധിക്കും. ഉദ്ഘാടന യോഗത്തില്‍ പട്ടികവര്‍ഗ ഡയറക്ടര്‍ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ സി നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






