എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ശ്രീ നാരായണദിവ്യ സംഗമം 13 ന് 

എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ശ്രീ നാരായണദിവ്യ സംഗമം 13 ന് 

Sep 12, 2024 - 00:11
 0
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ശ്രീ നാരായണദിവ്യ സംഗമം 13 ന് 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയില്‍ ശ്രീ നാരായണദിവ്യ സംഗമം സെപ്റ്റംബര്‍ 13 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 18-ന് ആരംഭിച്ച് സെപ്തംബര്‍ 13-ന് അവസാനിപ്പിക്കുന്ന ദിവ്യസംഗമത്തിലൂടെ, ശ്രീനാരായണ ധര്‍മത്തില്‍ അധിഷ്ഠിതമായ ജീവിത ശൈലി നാം നേടണം എന്നതതാണ്  ലക്ഷ്യമാക്കുന്നത്. ശിവഗിരി മഠം ഗുരുപ്രകാശം സ്വാമികള്‍ യജ്ഞാചാര്യത്വം വഹിക്കും. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, യൂണിയന്‍  സെക്രട്ടറി, വിനോദ് ഉത്തമന്‍,  ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പി ആര്‍ മുരളീധരന്‍, യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍, ശാഖായോഗം സെക്രട്ടറി മനോജ് പതാലില്‍, പ്രസിഡന്റ് പി. കെ. ജോഷി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷാജന്‍ ശാന്തികള്‍ ,  കെ എസ് രാജിവ്, മനോജ് പതാലില്‍ എന്നിവര്‍ പങ്കെടുത്തു .

What's Your Reaction?

like

dislike

love

funny

angry

sad

wow