ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ 1984 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ 1984 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ 1984 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം നത്തുകല്ലില്‍ അഡ്വ. ജോളി കുര്യന്റെ ഭവനത്തില്‍ നടന്നു. നൂറോളം പേര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍ സിബി പാറപ്പായി, ബേബി മാത്യു, സിബി പവ്വത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം, അംഗങ്ങള്‍ക്ക് ചികില്‍സാ സഹായം, ഭവന രഹിതരായവര്‍ക്ക് വീട് തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേക ഫണ്ട് ശേഖരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഷാജി പള്ളിവാതുക്കല്‍, ടോമി വട്ടന്തറ, റജി പുളിയന്‍കുന്നേല്‍, ആന്‍സി തോമസ്, ശ്രീകല, അജിമോള്‍ അബ്രഹാം, ബെറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






