ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 1,2 ദിവസങ്ങളില്‍ നെടുങ്കണ്ടത്ത്
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 1,2 ദിവസങ്ങളില്‍ നെടുങ്കണ്ടത്ത്

ഇടുക്കി: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ നടത്തുന്ന ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 1,2 ദിവസങ്ങളില്‍ നെടുങ്കണ്ടം സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14,16,18,20 എന്നീ പ്രായവിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാവനാഗ്രഹിക്കുന്ന താരങ്ങള്‍ www.idukkiathletics.weebly.com എന്ന വെബ്‌സൈറ്റ് മുഖേന സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947494970 (വി.ഡി എബ്രഹാം), 9446223555 ( ഷിജോ കെ.കെ), 9946137329 (ഷൈജു ചന്ദ്രശേഖര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ഡി എബ്രഹാം, സെക്രട്ടറി ഷിജോ കെകെ, വൈസ് പ്രസിഡന്റ് ജിറ്റോ മാത്യു, ഫ്രാങ്ക്‌ളിന്‍ ഷാജി, നന്ദു സുധീഷ്, കെന്നഡി സി ജോര്‍ജ്, അമൃതേഷ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






