വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഇടുക്കി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍ നടന്നു. കട്ടപ്പന ഗവ.ട്രൈബല്‍ സ്‌കൂളില്‍ നടന്ന സമാപന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളറിങ്, ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് തുടങ്ങിയ 4 വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.ജി അജിത്ത്, നഗരസഭ കൗണ്‍സിലര്‍മാരായ ധന്യ അനില്‍, ഐബിമോള്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






