മാട്ടുക്കട്ടയില്‍ കൃഷിയിടത്തില്‍ മാലിന്യം തള്ളിയതായി പരാതി
മാട്ടുക്കട്ടയില്‍ കൃഷിയിടത്തില്‍ മാലിന്യം തള്ളിയതായി പരാതി

ഇടുക്കി: മാട്ടുക്കട്ട ഹരിതീര്‍ഥപുരം മേഖലയില്‍ കൃഷിയിടങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകം. ഹരിതീര്‍ഥപുരം സ്വദേശി കിഴക്കയില്‍ കുട്ടിച്ചന്റെ കൃഷിയിടത്തിലാണ് ചാക്കില്‍ മാലിന്യം തള്ളിയത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം തള്ളിയതായി സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിച്ചു. മാട്ടുക്കട്ട മുതല്‍ ചേമ്പളം വരെയുള്ള ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ചിട്ടുണ്ട്. വിഷയത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?






