നെടുങ്കണ്ടം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ചെവ്വാഴ്ച തുടക്കം
നെടുങ്കണ്ടം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ചെവ്വാഴ്ച തുടക്കം

ഇടുക്കി: നെടുങ്കണ്ടം ഉപജില്ലാ ശാസ്‌ത്രോത്സവം ചെവ്വാഴ്ച ആരംഭിക്കും. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേള ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാര്‍ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലായി വിവിധ സ്‌കൂളുകളില്‍ നിന്നും 1500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ അധ്യക്ഷനാകും. വിദ്യാഭ്യാസ ഓഫീസര്‍ കെ സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയി കെ ജോസ്, ഹെഡ്മാസ്റ്റര്‍ ബിജു വി ജെ , പ്രോഗ്രാം കണ്‍വീനര്‍ നോബിള്‍ മാത്യു എന്നിവര്‍ അറിയിച്ചു.
What's Your Reaction?






