നെടുങ്കണ്ടം ഡീലേഴ്സ് ബാങ്ക് അഴിമതി: മുൻ സെക്രട്ടറിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു
നെടുങ്കണ്ടം ഡീലേഴ്സ് ബാങ്ക് അഴിമതി: മുൻ സെക്രട്ടറിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു

ഇടുക്കി: നെടുങ്കണ്ടം ഡീലേഴ്സ് ബാങ്ക് അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ സെക്രട്ടെറിയെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഹെഡ് ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ചയാണ് ഡീലേഴ്സ് ബാങ്ക് അഴിമതി കേസില്‍ സെക്രട്ടറിയായിരുന്ന പി എന്‍ സിന്ധു വിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുമളി മാനേജര്‍ നടത്തിയ അഴിമതിയില്‍ സെക്രട്ടറിയ്ക്കു അറിവുണ്ടെന്നും വ്യാജ പേരില്‍ ചിട്ടി നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
നെടുങ്കണ്ടത് തെളിവിടെപ്പിനെത്തിച്ച സിന്ധുവിനൊപ്പം ഒരുമുന്‍ ഭരണ സമിതി അംഗത്തെയും ചോദ്യം ചെയ്തു. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അടക്കമുള്ള മുന്‍ മുന്‍ ഭരണ സമതി അംഗങ്ങളില്‍ ചിലരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായില്ല. ഇവരെ പിന്നീട് ചോദ്യം ചെയ്യും. ബാങ്ക് അമിത പലിശ വാഗ്ദാനം ചെയ്ത് ഡെപ്പോസിറ് വാങ്ങിയിരുന്നതായും പലിശ നല്‍കുന്നതിനായാണ് വ്യാജ പേരില്‍ 88 ചിട്ടികള്‍ നടത്തിയതെന്നുമാണ് സിന്ധു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ തുക ഹെഡ് ഓഫീസില്‍ എത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കുമളി ശാഖ മാനേജര്‍ തട്ടിയ ഒന്നേകാല്‍ കോടിയില്‍ അധികം രൂപയുടെ അഴിമതി ഉള്‍പ്പടെ മുന്‍ കോണ്‍ഗ്രസ് ഭരണ സമിതിയുടെ കാലത്ത് കോടി കണക്കിന് രൂപയുടെ അഴിമതിയാണ് ബാങ്കില്‍ നടന്നിട്ടുള്ളത്.
What's Your Reaction?






