സിപിഐഎം പൂപ്പാറ ലോക്കൽ കമ്മിറ്റി സമ്മേളനം
സിപിഐഎം പൂപ്പാറ ലോക്കൽ കമ്മിറ്റി സമ്മേളനം

ഇടുക്കി : സിപിഐഎം പൂപ്പാറ ലോക്കൽ കമ്മിറ്റി സമ്മേളനം നടന്നു. പൂപ്പാറ ഗ്രീൻപാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്‌തു. പ്രവർത്തകർ പൂപ്പാറ ടൗണിൽ പ്രകടനം നടത്തുകയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തുകയും ചെയ്തു. മുതിർന്ന അംഗം എം വി കുട്ടപ്പൻ പതാക ഉയർത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദ്യകാല പ്രവർത്തകരെയും അനുമോദിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എൻ മോഹനൻ, കമ്മിറ്റിയംഗം വി വി ഷാജി, ലോക്കൽ കമ്മിറ്റിയംഗം കെ എൻ ശിവൻ, എൻ ആർ ജയൻ, ലിജു വർഗീസ്, സേനാപതി ശശി, വി എക്സ് ആൽബിൻ, എം ഐ സെബാസ്റ്റ്യൻ ,കെ കെ സജികുമാർ, സുജാത രവി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






