അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പച്ചക്കറിത്തൈ വിതരണം
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പച്ചക്കറിത്തൈ വിതരണം

ഇടുക്കി: കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പും പോഷകസമൃദ്ധി മിഷനും ജൈവ കാര്‍ഷിക മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയുടെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യും. ആദ്യം അപേക്ഷിക്കുന്ന 115 പേര്‍ക്കാണ് തൈകള്‍, ജൈവവളങ്ങള്‍, കീടനാശിനികള്‍ എന്നിവയടങ്ങുന്ന 800 രൂപയുടെ കിറ്റ് 300 രൂപ നിരക്കില്‍ ലഭിക്കുക. ഓരോ വീട്ടിലും വിഷരഹിത പച്ചക്കറി ഉല്‍പദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍ പറഞ്ഞു. കിറ്റുകള്‍ ആവശ്യമുള്ളവര്‍ കൃഷിഭവനില്‍ നേരിട്ടെത്തി അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡിന്റെ കോപ്പിയും 300 രൂപയും അടയ്ക്കണം. പാവല്‍, പച്ചമുളക്, വഴുതന, പയര്‍, തക്കാളി, പപ്പായ, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും വെജിറ്റബിള്‍ മിക്‌സ്, സ്യുഡോമോണാസ്, ട്രൈക്കോഡെര്‍മ, ഫിഷ് അമിനോ ആസിഡ് എന്നിവയടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.
What's Your Reaction?






