പച്ചപ്പൊന്ന് തിളങ്ങുന്നു
പച്ചപ്പൊന്ന് തിളങ്ങുന്നു

ഇടുക്കി: ഏലക്ക വിലയിലെ മുന്നേറ്റത്തില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍. വ്യാഴാഴ്ച കൊക്കോ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റിഡിന്റെ ലേലത്തില്‍ 3032 രൂപയാണ് ശരാശരി വില. 46 ലോട്ടുകളിലായി എത്തിയ 12616.5 കിലോ ഏലക്കായില്‍ 12616.5 കിലോയും വിറ്റുപോയി. 3350 രൂപയാണ് ഉയര്‍ന്ന വില. 2ന് നടന്ന സുഗന്ധഗിരി സ്‌പൈസസ് പ്രോമോട്ടേഷ്‌സ് ആന്‍ഡ് ട്രേയ്‌ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ ലേലത്തിലും ശരാശരി വില 3000 കടന്നിരുന്നു. കന്നത വരള്‍ച്ച, കാലാവസ്ഥ വ്യതിയാനംഎന്നിവയെ തുടര്‍ന്ന് വ്യാപകമായി കൃഷിനശിച്ചതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില പ്രതീക്ഷ നല്‍കുന്നു. 4 വര്‍ഷത്തിന് ശേഷമാണ് വില 3000 കടക്കുന്നത്. കനത്ത വരള്‍ച്ചയില്‍ ജില്ലയിലെ 60 ശതമാനത്തിലേറെ ചെടികളും കരിഞ്ഞുണങ്ങി നശിച്ചിരുന്നു. തുടര്‍ന്ന് കാലവര്‍ഷത്തിലും കൃഷിനാശമുണ്ടായി. കൂടാതെ ഒച്ചുകളുടെയും തത്തകളുടെയും ശല്യവും രോഗകീടബാധയും ഉല്‍പാദനം കുറച്ചു. വളം, കീടനാശിനി എന്നിവയുടെ വില വര്‍ധനയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഉല്‍പാദനം കുത്തനെ കുറഞ്ഞതോടെയാണ് വില ഉയര്‍ന്നത്.
What's Your Reaction?






