മാലിന്യമുക്ത നവകേരള പദ്ധതിക്ക് കൊന്നത്തടി പഞ്ചായത്തില്‍ തുടക്കം
മാലിന്യമുക്ത നവകേരള പദ്ധതിക്ക് കൊന്നത്തടി പഞ്ചായത്തില്‍ തുടക്കം

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ കൊന്നത്തടി പഞ്ചായത്തിനെ പൂര്‍ണമായി മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് രമ്യ റനീഷ് പറഞ്ഞു. പദ്ധതി പഞ്ചായത്തിലെ ഭരണസമിതിക്ക് പുറമേ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുള്ളവരും കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകളും ഏറ്റെടുത്തു കഴിഞ്ഞുവെന്നും രമ്യ റനീഷ് പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി 1000 ലധികംപേര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനങ്ങളാണ് തിങ്കളാഴ്ച നടന്നത്. പണിക്കന്‍കുടിയില്‍ നിന്ന് ആരംഭിച്ച് മുതിരപ്പുഴയാറില്‍ ചേരുന്ന കമ്പിളികണ്ടം തോടിന്റെ നാലുകിലോമീറ്റര്‍ ദൂരം ഒരുദിവസം കൊണ്ട് വൃത്തിയാക്കി. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടം മറ്റ് സന്നദ്ധ സംഘടനകള്‍, സ്‌കൂളുകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് അംഗങ്ങള്‍, ഹരിത ക്ലബ്ബുകള്‍, വ്യാപാര മേഖലയിലെ സംഘടനകള്‍ തുടങ്ങി മുഴുവന്‍ പേരുടെയും സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ടൗണുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സാംസ്‌കാരിക നിലയങ്ങള്‍, ഉള്‍പ്പെടെ എല്ലായിടവും മാലിന്യമുക്തമായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഓരോ വീടുകളും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് ഭരണസമിതി തന്നെ നേതൃത്വം നല്‍കും. മലിനജലവും മാലിന്യങ്ങളും മൂലം സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനും വരും വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് തടയിടുന്നതിനും വേണ്ടുന്ന കൂട്ടായ തുടര്‍ പ്രവര്‍ത്തങ്ങള്‍ നടത്തുമെന്നും രമ്യ റനീഷ് വ്യക്തമാക്കി.
What's Your Reaction?






