കുരങ്ങ് ശല്യത്തെ തുടര്‍ന്ന് ദുരിതത്തിലായ വീട്ടമ്മക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഷെഡ് നിര്‍മിച്ചുനല്‍കി
കുരങ്ങ് ശല്യത്തെ തുടര്‍ന്ന് ദുരിതത്തിലായ വീട്ടമ്മക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഷെഡ് നിര്‍മിച്ചുനല്‍കി

ഇടുക്കി: കുരങ്ങ് ശല്യത്തെ തുടര്‍ന്ന് ദുരിതത്തിലായ പൂപ്പാറ തൊഴുത്തിങ്കല്‍ സരസമ്മക്ക് ഷെഡ് നിര്‍മിച്ചുനല്‍കി തൊഴിലുറപ്പ് പദ്ധതിയംഗങ്ങള്‍. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ സരസമ്മയുടെ വീടിനകത്ത് കയറി വീട്ടുപകരണങ്ങളും, ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും നശിപ്പിക്കുന്നത് പതിവായിരുന്നു. അടച്ചുറപ്പുള്ള വീട് നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് മാസത്തില്‍ മന്ത്രി വി.എന്‍.വാസവന്‍ പങ്കെടുത്ത അദാലത്തില്‍ പരാതി നല്‍കുകയും ഇത് പരിഗണിച്ച് മുന്‍ഗണന വിഭാഗത്തില്‍ വീടിന് അനുമതി നല്‍കാന്‍ ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് ഷെഡ് നിര്‍മിച്ചു നല്‍കിയത്. ഇനി ഭക്ഷണസാധനങ്ങളും വീട്ടുസാധനങ്ങളും എല്ലാം പൂട്ടിവച്ചശേഷം പണിക്ക് പോകാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് സരസമ്മ.
What's Your Reaction?






