ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധാചരണം 

ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധാചരണം 

Nov 22, 2024 - 18:06
 0
ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധാചരണം 
This is the title of the web page

ഇടുക്കി: ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണ സമാപനം  കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിലുമായി നടന്നു.  മാര്‍ ജേക്കബ് മുരിക്കന്‍ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിലെ കബറിടത്തിലേക്ക്  ജപമാല പ്രദക്ഷിണവും  തുടര്‍ന്ന് പ്രാര്‍ഥനകളും നടന്നു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും ഇന്ത്യയിലെ  സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രസ്ഥാനങ്ങളുടെയും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണ് ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്. 1968ല്‍ ജര്‍മനിയില്‍ നിന്ന് കട്ട പ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി സെന്റ് ജോണ്‍സ് ആശുപത്രിയും, പ്രതീക്ഷ ഭവനും സ്ഥാപിച്ചു. 2005 നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . തുടര്‍ന്ന് 2014ല്‍  അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള നാമകരണ നടപടികള്‍ നടന്നുവരികയാണ്. 2023-ല്‍  നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നു പരിശോധിച്ചു. തുടര്‍ന്ന്  അദ്ദേഹത്തിന്റെ  ഭൗതീക ശരീരം സെന്റ് ജോണ്‍സ് സെമിത്തേരിയിലെ കല്ലറയില്‍ നിന്ന്  കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചപ്പലിലേക്ക് മാറ്റി സ്ഥാപിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അടുത്ത ഘട്ടം  നാമകരണ നടപടികള്‍ നടന്നുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow