ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും ഇരട്ടയാര്‍
പഞ്ചായത്തിന്റെയും വിവിധ യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ്
കേരളോത്സവം വിപുലമായി നടത്തുന്നത്. വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്തംഗം ജോസുകുട്ടി അരീപറമ്പില്‍, സെക്രട്ടറി ഡി. ധനേഷ്, കലാ-സാമുദായ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ വിജയ ശാന്തിഗ്രാം ടീം റണ്ണേഴ് അപ്പ് നേടി.
ഫുട്‌ബോള്‍, ഷട്ടില്‍, വോളിബോള്‍, ചെസ്, കലാമത്സരങ്ങള്‍, അത്‌ലറ്റിക് മത്സരങ്ങള്‍, കബഡി, പഞ്ചഗുസ്തി, വടംവലി, തെങ്ങ് കയറ്റം, നീലം ഉഴുത് മറിക്കല്‍, മൈലാഞ്ചി ഇടീല്‍ എന്നീ മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
What's Your Reaction?






