കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്‌കരണം : അമ്പലക്കവലയില്‍ യോഗം
കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്‌കരണം : അമ്പലക്കവലയില്‍ യോഗം

ഇടുക്കി: കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമ്പലക്കവല പബ്ലിക് ലൈബ്രറിയില്‍ യോഗം നടന്നു. നഗരസഭാ കൗണ്‍സിലര്‍ സോണിയ ജയ്ബി ഉദ്ഘാടനം ചെയ്തു.ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വൈഎംസിഎ നഗരസഭക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ സംബന്ധിച്ച് അമ്പലക്കവല, സര്‍ക്കിള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ നിവാസികളുടെ അഭിപ്രായവും നിര്‍ദേശങ്ങളും അറിയുന്നതിനായാണ് യോഗം ചേര്‍ന്നത്. കൗണ്‍സിലര്‍ ഐബിമോള്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പി എം ജോസഫ് ട്രാഫിക് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. നാഷണല്‍ ലൈബ്രറി പ്രസിഡന്റ് പി സി ഫിലിപ്പ് അധ്യഷനായി. വൈഎംസിഎ പ്രസിഡന്റ് രജിത് ജോര്‍ജ്, സെക്രട്ടറി കെ ജെ ജോസഫ്, സര്‍ക്കിള്‍ ജങ്ഷന്‍ റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ജോസ്, സെക്രട്ടറി സെബാസ്റ്റ്യന്‍ കണിയാംപറമ്പില്‍, അമ്പലക്കവല മില്‍മ സൊസൈറ്റി പ്രസിഡന്റ് ഷാജി പുത്തന്‍പുരയില്‍, സൗഹൃദയ സ്വയം സഹായസംഘം പ്രസിഡന്റ് ദിപിന്‍ വാലുമ്മേല്‍, വി ടി നഗര്‍ റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടോമി ജോസഫ്, സെക്രട്ടറി ജോമോന്‍, ലൈബ്രറി സെക്രട്ടറി തോമസ് ജോസഫ്, എച്ച്‌സിഎന്‍ ഡയറക്ടര്‍ ജോര്‍ജി മാത്യു, ബെന്നി പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






