ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 50 കോടിയോളം രൂപ തട്ടി: മൂന്നുപേര്‍ അറസ്റ്റില്‍: കബളിപ്പിക്കപ്പെട്ടത് 200 പേര്‍
ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 50 കോടിയോളം രൂപ തട്ടി: മൂന്നുപേര്‍ അറസ്റ്റില്‍: കബളിപ്പിക്കപ്പെട്ടത് 200 പേര്‍

ഇടുക്കി: ഇസ്രയേലില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 50 കോടിയോളം രൂപ തട്ടിയ കേസില്‍ പ്രതികളെ മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തു. ഒന്നാംപ്രതി കുട്ടമംഗലം ഊന്നുകല്‍ തളിച്ചിറയില്‍ ടി കെ കുര്യാക്കോസ്, രണ്ടാംപ്രതി മുരിക്കാശേരി ചിറപ്പുറത്ത് എബ്രാഹാം, മൂന്നാംപ്രതി എബ്രാഹാമിന്റെ ഭാര്യ ബീന എന്നിവരാണ് പിടിയിലായത്. അടിമാലിയില്‍ എം ആന്‍ഡ് കെ ഗ്ലോബര്‍ ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ ഒരുവര്‍ഷംമുമ്പ് അടിമാലിയിലും പിന്നീട് മുരിക്കാശേരിയിലും എറണാകുളം ജില്ലയിലെ തലക്കോടും ഓഫീസുകള്‍ തുറന്നാണ് തട്ടിപ്പു നടത്തിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, മലബാര്‍ മേഖലകളിലെ 200ലേറെ ആളുകളില്‍ നിന്ന് ഒരുലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വാങ്ങിയെടുത്തതായാണ് പരാതി. 50 കോടി രൂപയോളം ഇവര്‍ കബളിപ്പിച്ചെന്നാണ് സൂചന. പണം നല്‍കിയ ഒരാള്‍ക്കുപോലും ഇവര്‍ വിസ നല്‍കിയില്ല. പണം തിരികെ ആവശ്യപ്പെട്ടവര്‍ക്ക് ചെക്കും പ്രമാണവും നല്‍കി അവധി പറഞ്ഞു. ഒടുവില്‍ തട്ടിപ്പിനിരയായവര്‍ മുരിക്കാശേരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലായിരുന്ന കുര്യാക്കോസ് ആലുവയിലെ ലോഡ്ജില്‍ നിന്നും രണ്ടും മൂന്നും പ്രതികളെ തൊടുപുഴയില്‍ നിന്നുമാണ് പിടിയിലായത്. മുരിക്കാശേരി എസ്എച്ച്ഒ അനില്‍കുമാര്‍, എസ്‌ഐമാരായ ജിജി, ഡെജി പി വര്‍ഗീസ്, സിപിഒമാരായ പ്രവീണ്‍, ധന്യ, സംഗീത എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






