ശാന്തനല്ല, സ്ഥിരം പ്രശ്‌നക്കാരന്‍: പടയപ്പ ആളാകെ മാറി: മൂന്നാറിലെ ജനവാസ മേഖലകളില്‍ സ്ഥിരസാന്നിധ്യം: ഭീതിയോടെ നാട്ടുകാര്‍

ശാന്തനല്ല, സ്ഥിരം പ്രശ്‌നക്കാരന്‍: പടയപ്പ ആളാകെ മാറി: മൂന്നാറിലെ ജനവാസ മേഖലകളില്‍ സ്ഥിരസാന്നിധ്യം: ഭീതിയോടെ നാട്ടുകാര്‍

Apr 11, 2026 - 11:11
 0
ശാന്തനല്ല, സ്ഥിരം പ്രശ്‌നക്കാരന്‍: പടയപ്പ ആളാകെ മാറി: മൂന്നാറിലെ ജനവാസ മേഖലകളില്‍ സ്ഥിരസാന്നിധ്യം: ഭീതിയോടെ നാട്ടുകാര്‍
This is the title of the web page

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍നിന്ന് പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കാട്ടാന അക്രമകാരിയായി മാറിക്കഴിഞ്ഞു. വന്‍തോതില്‍ കൃഷിനാശമുണ്ടാക്കുന്നതിനൊപ്പം നിര്‍ത്തിയിടുന്ന വാഹനങ്ങളും തല്ലിത്തകര്‍ക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ ആന സ്ഥിരംസാന്നിധ്യമായതോടെ തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഭീതിയിലാണ്.
മൂന്നാര്‍- ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ ഗതാഗത തടസമുണ്ടാക്കുന്നതും പതിവായി. നേരത്തെ ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ, ഇപ്പോള്‍ നാട്ടുകാരെ പേടിപ്പിക്കുന്ന അക്രമസ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയാണ്. ഭീതിയോടെയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow