സേനാപതിയിൽ അയൽവാസി മണ്ണ് നീക്കിയതോടെ വീട് അപകടാവസ്ഥയിൽ
സേനാപതിയിൽ അയൽവാസി മണ്ണ് നീക്കിയതോടെ വീട് അപകടാവസ്ഥയിൽ

ഇടുക്കി: അയല്‍വാസി വീട് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്തതോടെ വീട് അപകടാവസ്ഥയിലായതായി പരാതി. സേനാപതി സ്വദേശി ചൂരക്കുഴിയില്‍ മഞ്ജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത് . നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മഞ്ജുവിന്റെ അയല്‍വാസി വീട് നിര്‍മാണത്തോടനുബന്ധിച്ച്, ഇവരുടെ വീടിന് സമീപത്തു നിന്ന് മണ്ണ് നീക്കം ചെയ്തത്. സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ചുവരുകള്‍ വിണ്ടു കീറിയും തറ ഇടിഞ്ഞു നിലവില്‍ വീട് അപകടാവസ്ഥയില്‍ ആണ്. മഴക്കാലത്തു വെള്ളം ഇറങ്ങി മണ്ണ് ഇടിയാന്‍ സാധ്യത ഏറെയാണ്. വെള്ളം താഴാതിരിയ്ക്കാന്‍ നിലവില്‍ പ്ലാസ്റ്റിക് പടുത ഇട്ട് മൂടിയിരിയ്ക്കുകയാണ് ഇവര്‍
സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നവ കേരള സദസിലും കലക്ടര്‍ക്കും പഞ്ചായത്തിലും പരാതി നല്‍കിയിരുന്നു. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും വീട് അപകടാവസ്ഥയില്‍ ആയതിനാല്‍ വാടകയ്ക്കു മാറാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. മഞ്ജുവും അമ്മയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. കൂലിവേല ആണ് ഉപജീവന മാര്‍ഗം. തുശ്ചമായ വരുമാനം കൊണ്ട് നിത്യ ചെലവുകള്‍ തള്ളി നീക്കുന്ന കുടുംബത്തിന് വാടകയ്ക്കു മാറാനോ സംരക്ഷണ ഭിത്തി നിര്‍മിയ്ക്കാനോ സാധ്യമല്ല. സി പി എം പ്രാദേശിക നേതാവായ അയല്‍വാസിയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മൂലമാണ് അധികൃതര്‍, സംരക്ഷണ ഭിത്തി നിര്‍മിയ്ക്കാന്‍ ഇടപെടല്‍ നടത്താതെന്നാണ് ആരോപണം.
What's Your Reaction?






