അയ്യപ്പൻകോവിലിലെ കാട്ടുപന്നി ആക്രമണം തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷക സംഘടനകൾ
അയ്യപ്പൻകോവിലിലെ കാട്ടുപന്നി ആക്രമണം തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷക സംഘടനകൾ

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കാട്ടുപന്നിയുടെ ആക്രമണത്തിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലായെന്ന വാദവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്. ഏക്കര്‍ കണക്കിന് കൃഷിത്തോട്ടങ്ങളാണ് ഓരോ ദിവസവും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. എത്രയും വേഗം സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന് ഒരുങ്ങുകയാണ് കര്‍ഷകര്‍. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ കര്‍ഷകരാണ് അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഏറെയും. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം കര്‍ഷകസമിതി യൂണിറ്റിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അയ്യപ്പന്‍കോവില്‍ യൂണിറ്റ് പ്രസിഡന്റ് ചമ്പക്കുളം ബാബു പറഞ്ഞു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ഇവയെ എളുപ്പത്തില്‍ നശിപ്പിക്കുവാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കര്‍ഷക സംഘടന ആവശ്യപ്പെട്ടു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലാം എങ്കിലും ഇത് പ്രായോഗികമായി വരുത്തുന്നതിന് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ കര്‍ഷകരെയും കൃഷിയും നശിപ്പിക്കാന്‍ തുടങ്ങിയാല്‍ ആത്മഹത്യ അല്ലാതെ വേറൊരു പരിഹാരമില്ലെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു
What's Your Reaction?






