റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം 14ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം 14ന്

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 14ന് വൈകിട്ട് 6.30ന് കട്ടപ്പന ഹൈറേഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രസിഡന്റായി മനോജ് അഗസ്റ്റിനും സെക്രട്ടറിയായി പ്രദീപ് എസ് മണിയും ട്രഷററായി ബെന്നി വര്‍ഗീസും ചുമതലയേല്‍ക്കും. വിശിഷ്ടാതിഥിയായി ഡിസ്ട്രിക് ഗവര്‍ണര്‍ സുന്ദരവടിവേലു എന്‍ മുഖ്യാതിഥികളായി ചെല്ലാ രാഘവേന്ദ്രന്‍, അഡ്വ. ബേബി ജോസഫ് എന്നിവര്‍ പങ്കെടുക്കും.
വിദ്യാഭ്യാസ പദ്ധതികള്‍, രക്തദാന ക്യാമ്പുകള്‍, പ്രാഥമിക വിദ്യാഭ്യാസ സഹായം, നിര്‍ധനര്‍ക്ക് സഹായം, മാര്‍ഗ നിര്‍ദേശക ക്ലാസുകള്‍, ജൈവക്കൃഷി പ്രോത്സാഹനം, നേത്രചികിത്സാ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പ്, വയോജന പരിപാലനം, കിടപ്പുരോഗികള്‍ക്കുള്ള പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്ക് വിനോദയാത്ര, നഗര ശുചീകരണം എന്നിവ ഈവര്‍ഷം നടപ്പാക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, സെക്രട്ടറി പ്രദീപ് എസ് മണി, ട്രഷറര്‍ ബെന്നി വര്‍ഗീസ്, അഭിലാഷ് എ.എസ്, രാജേഷ് നാരായണന്‍, സുബിന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






