പുറ്റടിയില്‍ മരം വീണ് ക്വാര്‍ട്ടേഴ്‌സിന്റെ സംരക്ഷണഭിത്തി അപകടാവസ്ഥയില്‍
പുറ്റടിയില്‍ മരം വീണ് ക്വാര്‍ട്ടേഴ്‌സിന്റെ സംരക്ഷണഭിത്തി അപകടാവസ്ഥയില്‍

ഇടുക്കി: പുറ്റടി ഗവ: ആശുപത്രി ക്വാര്‍ട്ടേഴ്‌സ് സമീപം മരം വീണ് സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി. തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് വന്‍ മരം കടപുഴകി വീണത്. മരം വീണ് മതില്‍ തകരുകയും ഇരുപതടിയോളം ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന കല്‍ക്കെട്ടിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. മഴ ശക്തമായാല്‍ കുമളി - മൂന്നാര്‍ റോഡിലേക്കാണ് കല്‍ക്കെട്ട് പതിക്കുന്നത്. അതിനാല്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ക്വാര്‍ട്ടേഴ്‌സിന് സമീപം 13 ഓളം മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. ഇത്തരത്തിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാത്ത പക്ഷം വന്‍ ദുരന്തമാവും നേരിടേണ്ടി വരിക. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ യാതൊരു നീക്കങ്ങളും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മരം വെട്ടിമാറ്റാന്‍ കട്ടപ്പന ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ മൂലം മടങ്ങി. കല്‍ക്കെട്ട് അപകടാവസ്ഥയിലായിട്ടും കാര്യമായ പ്രശ്‌നങ്ങളുണ്ടായിട്ടില്ല എന്ന രീതിയിലാണ് മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം. വണ്ടന്‍മേട് പുറ്റടി മേഖലകളില്‍ മഴയോടൊപ്പം ശക്മായ കാറ്റുള്ളതിനാല്‍ നിരവധി യിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?






