ഇരുപതേക്കർ പാലം നിർമാണം വൈകും നഗരസഭക്കെതിരെ സിപിഎം പ്രകടനവും ധർണയും
ഇരുപതേക്കർ പാലം നിർമാണം വൈകും നഗരസഭക്കെതിരെ സിപിഎം പ്രകടനവും ധർണയും

ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന ഇരുപതേക്കറിലെ പുതിയ പാലത്തിന്റെ നിർമാണം നഗരസഭ മുടക്കിയെന്നാരോപിച്ച് സിപിഎം പ്രകടനവും ധർണയും നടത്തി. കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലും ധർണയിലും നാട്ടുകാർ ഉൾപ്പെടെ നിരവധിപേർ അണിനിരന്നു. പാലത്തിൽ നിന്നാരംഭിച്ച പ്രകടനം ഇരുപതേക്കറിൽ സമാപിച്ചു. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ധർണ ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ കമ്മിറ്റിയംഗം എം പി ഹരി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോർജ്, പൊന്നമ്മ സുഗതൻ, നഗരസഭ കൗൺസിലർ ഷജി തങ്കച്ചൻ, ലോക്കൽ സെക്രട്ടറിമാരായ ലിജോബി ബേബി, കെ എൻ വിനീഷ് കുമാർ, നേതാക്കളായ സി ആർ മുരളി, സുഗതൻ കരുവാറ്റ, കെ ആർ രാമചന്ദ്രൻ, എം എ സുരേഷ്, അനിത റെജി, കെ എൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






