കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം
കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം

ഇടുക്കി: കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തില്‍ പ്രതിഭാ സംഗമം നടന്നു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ബാങ്കിലെ അംഗങ്ങളുടെ മക്കളും, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ താമസിക്കുന്നവരുമായ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ 'എ പ്ലസ്' വാങ്ങിയ വിദ്യാര്‍ഥികളെയും, സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കെ.സി ജോര്‍ജിനേയും ചടങ്ങില്‍ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ കാലഹരണപ്പെട്ട വിദ്യാഭ്യാസം മാറണമെന്നും ഇന്നത്തെ കാലത്തിനനുസരിച്ച് വിദ്യാഭ്യാസം നല്‍കണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, നഗരസഭ കൗണ്‍സിലര്‍മാരായ ഐബിമോള്‍ രാജന്‍, മനോജ് മുരളി, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, ഏലിയാമ്മ കുര്യാക്കോസ്, ബീനാ സിബി, ബാങ്ക് ഭരണ സമിതിയംഗങ്ങളായ ടിജെ ജേക്കബ്, ജോയി പൊരുന്നോലില്‍, ബാബു ഫ്രാന്‍സീസ്, സിനു വാലുമ്മേല്‍ , കെ.എസ് സജീവ്, അരുണ്‍, ശന്തമ്മ സോമന്‍ ,സിന്ദു വിജയകുമാര്‍, സെക്രട്ടറി റോബിന്‍സ് ജോര്‍ജ് എന്നിവര്‍സംസാരിച്ചു.
What's Your Reaction?






