മുരിക്കാശേരി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം
മുരിക്കാശേരി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. മുരിക്കാശേരി ടൗണിലേക്ക് നടന്ന റാലി ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഫ്‌ലാഗ് ഓഫ് ചെയ്തു. എസ് പി സി, എന്‍ സി സി, സ്‌കൗട്ട് & ഗൈഡ്, ജെ ആര്‍ സി തുടങ്ങിയ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു പതാക ഉയര്‍ത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരേഡുകള്‍ നടത്തി. പിടിഎ പ്രസിഡന്റ് റെജി ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി സിബി വലിയമറ്റം, എസ്പിസി ട്രെയിനര്‍മാരായ ജോബിന്‍ ജെയിംസ്, ലിനിത പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






