റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സ്വാതന്ത്ര്യദിനാഘോഷം
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സ്വാതന്ത്ര്യദിനാഘോഷം

ഇടുക്കി: റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരുന്നതിനായി പോരാടിയ ധീര ദേശാഭിമാനികളെ യോഗത്തില്‍ അനുസ്മരിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ക്ലബ് അംഗങ്ങള്‍ ഓഗസ്‌റ് 16 വെള്ളിയാഴ്ച്ച രക്തം ദാനം ചെയ്യും.ജോസുകുട്ടി പൂവത്തുംമൂട്ടില്‍,വിജി ജോസഫ്, ജോസ് മാത്യു,സന്തോഷ് ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പ്രിന്‍സ് ചെറിയാന്‍, അഖില്‍ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






