റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഓണാഘോഷവും റോട്ടറി ആന്‍സ് ക്ലബ് ഉദ്ഘാടനവും
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഓണാഘോഷവും റോട്ടറി ആന്‍സ് ക്ലബ് ഉദ്ഘാടനവും

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ ഓണാഘോഷവും റോട്ടറി ആന്‍സ് ക്ലബ് ഉദ്ഘാടനവും നടന്നു. പി.ഡി.ജി അഡ്വ. ബേബി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റോട്ടറി ആന്‍സ് ക്ലബ്ബ് പ്രസിഡന്റായി ആന്‍സ് മിനു തോമസിന് ബൈജു അബ്രഹാം കോളര്‍ ചെയ്തു സ്ഥാ നമേല്‍പ്പിച്ചു. ആന്‍സ് ക്ലബ് സെക്രട്ടറിയായി ഷേര്‍ലി ബൈജുവും ട്രഷററായി ജീമോള്‍ ബൈജുവും സ്ഥാനമേറ്റു. വളളക്കടവ് സിബീസ് ഗാര്‍ഡനില്‍ വച്ചു നടന്ന ഓണാഘോഷത്തിന് ക്ലബ്ബ് പ്രസിഡന്റ്. ബൈജു അബ്രഹാം, സെക്രട്ടറി ബൈജു ജോസ്, ഓണം പ്രോഗ്രാം ചെയര്‍മാന്‍ ജോസഫ് തോമസ്, അസ്സി. ഗവര്‍ണര്‍ പിഎം ജോസഫ്, ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, റോയി മാത്യു, ജോസ് അറക്കല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ മിധുന്‍ കുര്യന്‍, അജോ അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌റ് ബൈജൂ അബ്രഹാമിന്റെ അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ചെയര്‍മാന്‍ യൂനുസ് സിദ്ധിഖ്, ജിജിആര്‍ പി എന്‍ ഷാജി, അസിസ്റ്റന്റ് ഗവര്‍ണര്‍ പി.എം ജോസഫ്, ഐപിപി ജോസഫ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






