കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ 58-ാമത് വാര്‍ഷിക പൊതുയോഗം നടന്നു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. കട്ടപ്പനയില്‍ സര്‍വീസ് ബാങ്കിന് 7 ശാഖകളാണ് ഉള്ളത്. സ്വയം സഹായസംഘങ്ങള്‍, കര്‍ഷക സേവ കേന്ദ്രം,ഹൈടെക് ഫാമിംഗ്, ഇക്കോ ഷോപ്പ് കണ്‍സ്യൂമര്‍ സ്റ്റോര്‍ & ഫെസ്റ്റിവല്‍ മാര്‍ക്കറ്റ്, കാര്‍ഷിക നഴ്‌സറി, ടിഷ്യൂകള്‍ച്ചര്‍ ലാബ്, മണ്ണ്, ജലം പരിശോധന ലാബുകള്‍, ആംബുലന്‍സ്, കോര്‍ ബാങ്കിംഗ്, എറ്റിഎം, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, പാന്‍കാര്‍ഡ്, എസ്എംഎസ്,ഹൈപ്പര്‍ മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍, ഫുഡ് പ്രോഡക്ട്‌സ്, ഡ്രയര്‍ യൂണിറ്റ്, എ.സി ആഡിറ്റോറിയം, വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം, അദാലത്ത്, ചികിത്സാ ധനസഹായ ഫണ്ട്, തുടങ്ങി നിരവധി സേവനങ്ങളാണ് ബാങ്ക് ചെയ്തുവരുന്നത്. വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ , ബോര്‍ഡ് അംഗങ്ങളായ റ്റി.ജെ ജേക്കബ്, അഡ്വ: കെ.ജെ ബെന്നി, ജോയി ആനിത്തോട്ടം, മനോജ് മുരളി ,ജോയി പൊരുന്നോലി, ബാബു ഫ്രാന്‍സീസ്, സജീവ് കെ.എസ്, സിനു വാലുമ്മേല്‍, പി.എം സജീന്ദ്രന്‍ , അരുണ്‍ കുമാര്‍ കെ.റ്റി, സിന്ധു വിജയകുമാര്‍ , ശാന്തമ്മ സോമരാജന്‍, സെക്രട്ടറി റോബിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






