വളകോട് ഗവ. ട്രൈബല്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍
വളകോട് ഗവ. ട്രൈബല്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍

ഇടുക്കി: വളകോട് ഗവ. ട്രൈബല്‍ സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലേയ്ക്ക്. ജില്ലാ പഞ്ചായത്ത് 1 കോടി രൂപ മുതല്‍മുടക്കിയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളോളം പഴക്കമുള്ള സ്‌കൂള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. സ്‌കൂളിന്റെ ശോച്യാവസ്ഥ പി.ടി.എ യും നാട്ടുകാരും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി 1 കോടി രൂപ അനുവദിച്ചത്.
ഇതോടൊപ്പം ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികളാണ് പുരോഗമിക്കുകയാണ്. പണികള്‍ അവസാനിക്കുന്ന മുറയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൂടിയുള്ള കെട്ടിടം തുറന്നുകൊടുക്കുന്നതോടെ സ്‌കൂളിന്റെയും പ്രദേശത്തിന്റെയും സമഗ്രമായ വികസനം സാധ്യമാകുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.
What's Your Reaction?






