ഇരട്ടയാര്‍ ശാന്തിഗ്രാം പാലം പുനര്‍നിര്‍മിക്കണം: പ്രതിഷേധവുമായി ബിജെപി
ഇരട്ടയാര്‍ ശാന്തിഗ്രാം പാലം പുനര്‍നിര്‍മിക്കണം: പ്രതിഷേധവുമായി ബിജെപി

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ പാലത്തിന്റെ ഒരു വശത്തേ കല്‍ക്കെട്ട് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്തുവരുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കല്‍കെട്ട് ഇടിഞ്ഞതോടെ ഇരുചക്ര വാഹനങ്ങളൊഴികെ ഒരു വാഹനവും ഇതുവഴി കടന്നുപോകാത്ത സാഹചര്യമാണ് നിലവില്‍. പൈനാവ് ബ്രിഡ്ജ് സെക്ഷന്‍ എഇ സൂസന്‍ സാറാ സാമുവലിന്റെയും പൊതുമരാമത്ത് എ.ഇയുടെയും നേതൃത്വത്തില്‍ എസ്റ്റിമേറ്റ് എടുത്തു. ഗതാഗതം നിരോധിച്ചതോടെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ 7കിലോ മീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
What's Your Reaction?






