ദേവികുളം സബ് ആര്‍ടി ഓഫീസ് ശില്‍പശാല നടത്തി
ദേവികുളം സബ് ആര്‍ടി ഓഫീസ് ശില്‍പശാല നടത്തി

ഇടുക്കി: ദേവികുളം സബ് ആര്‍ടി ഓഫീസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്കായി ശില്‍പശാല നടത്തി. ജോയിന്റ് ആര്‍ടിഒ ജെയിംസ് പി ജെ ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തന മാനദണ്ഡം, നിയമാവലി, ഡ്രൈവിങ് റെഗുലേഷന്‍ എന്നിവയെക്കുറിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രലാല്‍ കെ കെ, ദീപു എന്‍ കെ എന്നിവര്‍ ക്ലാസെടുത്തു. അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലെ ഡോ. ശ്രീഹരി കാര്യാട്ട്, അഡ്മിനിസ്‌ട്രേറ്റര്‍ സി. അമല്‍ ജോസ്, സോനാമോള്‍ മാത്യു, ഭവാനി എ, ചൈത്ര ജിജി, റെജി എന്നിവര്‍ ഫസ്റ്റ് എയ്ഡ്, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഫവാസ് വി സലിം, അബിന്‍ ഐസക്, പ്രദീപ് കുമാര്‍ കെ പി, രാജേഷ് രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






