തേവര്‍ സമുദായ സ്ഥാപകന്‍ പസുംപൊന്‍ മുത്തുരാമലിംഗം തേവരുടെ ജന്മദിനാഘോഷം വണ്ടിപ്പെരിയാറില്‍
തേവര്‍ സമുദായ സ്ഥാപകന്‍ പസുംപൊന്‍ മുത്തുരാമലിംഗം തേവരുടെ ജന്മദിനാഘോഷം വണ്ടിപ്പെരിയാറില്‍

ഇടുക്കി: തേവര്‍ സമുദായ ആചാര്യനും സ്ഥാപകനുമായ പസുംപൊന്‍ മുത്തുരാമലിംഗം തേവരുടെ 117-ാമത് ജന്മദിനാഘോഷം വണ്ടിപ്പെരിയാര്‍ മൂങ്കലാറില്‍ നടന്നു. തങ്കമല, മൂങ്കലാര്‍ എന്നീശാഖകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാഗമണ്‍, തങ്കമല, കൊക്കക്കാട്, പശുമല, വാളാര്‍ഡി, മഞ്ചുമല എന്നിവടങ്ങളില്‍ നിന്ന് സമുദായ അംഗങ്ങള്‍ മൂങ്കലാറില്‍ എത്തി. തുടര്‍ന്ന് പതാകയുയര്‍ത്തുകയും പസുംപൊന്‍ മുത്തുരാമലിംഗം തേവരുടെ ഛയചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് പി കെ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കതിരേശന്‍ അധ്യക്ഷനായി. ഭാരവാഹികളായ മാരിമുത്ത് രാമയ്യ കാന്തസ്വാമി, പാണ്ടിയന്‍, മുത്തുപ്പണ്ടി, തങ്കസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






